o ചൊക്ലിയിൽ അഞ്ച് കാട്ടുപന്നികളെ വെടിവച്ചു കൊന്നു
Latest News


 

ചൊക്ലിയിൽ അഞ്ച് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

 ചൊക്ലിയിൽ അഞ്ച് കാട്ടുപന്നികളെ വെടിവച്ചു കൊന്നു



തലശ്ശേരി: സാമൂഹിക ജീവിതത്തിനും, കാർഷിക മേഖലക്കും കടുത്ത ഭീഷണി ഉയർത്തിയ കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ചു കൊന്നു. ചൊക്ലി പഞ്ചായത്തിലെ കവിയൂർ, മോന്താൽ ഭാഗങ്ങളിൽ നിന്നാണ് അഞ്ച് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കതിരൂർ സ്വദേശിയായ ഷാർപ്പ് ഷൂട്ടർ വിനോദാണ് ഞായറാഴ്‌ച പുലർച്ചെ കാട്ടുപന്നികളെ തുരത്താനിറങ്ങിയത്. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും, ഇതിനോടകം 30 കാട്ടുപന്നികളെയെങ്കിലും വെടിവച്ചുകൊന്നിട്ടുണ്ടാവാമെന്നും ചൊക്ലി പഞ്ചായത്ത് പതിനാലാം വാർഡംഗം ശ്രീജ പറഞ്ഞു. വരും ദിവസങ്ങളിലും കാട്ടുപന്നികൾക്കെതിരെ നടപടി തുടരും

Post a Comment

Previous Post Next Post