o തലശേരിയിലെ യുവതിയുടെ മരണം: ഭർത്താവ് റിമാൻഡിൽ*
Latest News


 

തലശേരിയിലെ യുവതിയുടെ മരണം: ഭർത്താവ് റിമാൻഡിൽ*

 *തലശേരിയിലെ യുവതിയുടെ മരണം: ഭർത്താവ് റിമാൻഡിൽ*



തലശ്ശേരി : വാടകവീട്ടിൽ മുറിയിൽ മേശയുടെ അടിയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. കുട്ടിമാക്കൂൽ കുന്നുംഭാഗത്ത് താമസിക്കുന്ന ചിറക്കര ചിറമ്മൽ വീട്ടിൽ പി.ഷീന(49)ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചിറക്കര ചിറമ്മൽ വീട്ടിൽ കെ.ഉമേശനെ(47)തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഉമേശനെ റിമാൻഡ് ചെയ്തു. 


മദ്യപിച്ച ഉമേശൻ ഷീനയെ അടിച്ചു പരിക്കേൽപ്പിച്ചു. ചികിത്സ ലഭിക്കാതെ മരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഷീനയുടെ രണ്ടാംവിവാഹമാണ്. ഷീനയുടെ സഹോദരൻ എൻ.അജേഷിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിനകത്ത് പരിക്കേറ്റ് കിടന്ന നിലയിൽ ഷീനയെ മകളാണ് കണ്ടത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. പോലീസും നാട്ടുകാരും ജനറൽ ആസ്പത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ മരിച്ചതായി കണ്ടെത്തി. വീടിനകത്ത് പിടിവലി നടന്നതിന്റെ ലക്ഷണമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ തലച്ചോറിൽ രക്തസ്രാവത്തിനൊപ്പം വാരിയെല്ല്, താടിയെല്ല് എന്നിവ തകർന്നതായി കണ്ടെത്തി.

Post a Comment

Previous Post Next Post