o തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ ഇടപെടണമെന്ന്
Latest News


 

തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ ഇടപെടണമെന്ന്

 

തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ ഇടപെടണം -  ചുമട് മസ്‌ദൂർ സംഘ്




മാഹി: തെരുവോരങ്ങളിൽ മഴയെന്നൊ വെയിലെന്നൊ നോക്കാതെ സ്വന്തം കുടുംബത്തിന്റ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി അദ്ധ്യാനിക്കുന്ന ചുമട്ട് തൊഴിലാളി ക്കെതിരെ കുപ്രചരണങ്ങൾ നടക്കുകയാണ്. ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മുഴുവൻ തൊഴിലാളികളെയും സാമൂഹ്യ വിരുദ്ധരാണെന്ന് വരുത്തി തീർക്കുകയാണ്. ചുമട് മേഖല സംരക്ഷിക്കുന്നതിന് വേണ്ടി ക്ഷേമനിധി ബോർഡ് കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തുന്നില്ല. വ്യവസായങ്ങൾ വരാത്തത് ചുട്ട് തൊഴിലാളികൾ മൂലമെന്ന് വരുത്തി തീർക്കുകയാണ്. തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ ഇടപെടണമെന്ന് മാഹി ശ്രീനാരായണ ബി.എഡ്. കോളെജ് ഓഡിറ്റാറിയത്തിൽ വെച്ച് നടന്ന ചുമട് മസ്‌ദൂർ സംഘ് (ബ്രി എം എസ്) കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.


ഞയറാഴ്ച്‌ച രാവിലെ 11 മണിക്ക് ജില്ല പ്രസിഡണ്ട് പതാകയുർത്തിയതോടെയാണ് സമ്മേളനം അരംഭിച്ചത്. മസ്‌ദൂർ ഗീതം ആലപിച്ചു. തുടർന്ന് ഈശ്വരപ്രാർത്ഥനക്ക് ശേഷം സിക്രട്ടറി സ്വാഗതം ആശംസിച്ചു.

ചുമട് മസ്‌ദൂർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എം.പി.ജിഗീഷ് ബാബു അധ്വക്ഷത വഹിച്ചു. ബി എം എസ് ജില്ല പ്രസിഡണ്ട് കെ. വി. ജഗദീശൻ മുഖ്യ ഭഷണം നടത്തി. സത്യൻ ചാലക്കര. കെ.പി.ഷൈലേഷ്, കെ.ടി.സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ല സിക്രട്ടറി കെ.ടി. കെ. ബിനീഷ് സംഘടന റിപോർട്ട് അവതരിപ്പിച്ച് 10 അംഗങ്ങൾ റിപ്പോർട്ടിങ്ങ് മേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ട്രഷറർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു

Post a Comment

Previous Post Next Post