o രോഗം ഭേദമായി,ബന്ധുക്കൾ ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി
Latest News


 

രോഗം ഭേദമായി,ബന്ധുക്കൾ ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി

 രോഗം ഭേദമായി,ബന്ധുക്കൾ ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി



പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഡയബറ്റിക്ക് ഫൂട്ട് അൾസറുമായെത്തിയ 68 കാരിക്ക് ഒരാഴ്ചക്കകം അസുഖം ഭേദമായി.ഇതേ തുടർന്ന് രോഗിയുടെ ബന്ധുക്കൾ പള്ളൂർ ആശുപത്രിക്ക് സൗജന്യമായി രണ്ട് വീൽ ചെയറും മൂന്ന് വാക്കേഴ്സ് കൈമാറി. പയ്യന്നൂരിലെ കുഞ്ഞിമംഗലം ഫാത്തിമ മനസിൽ കുഞ്ഞയിച്ചു ആണ് കഴിഞ്ഞ 12 ന് രോഗ ചികിത്സയക്കായി പള്ളൂർ ആശുപത്രിയിൽ എത്തിയത്. ജനറൽ ഫിസിഷ്യനും ഡയബറ്റിക് ഫൂട്ട് അൾസർ ചികിത്സാ വിദഗ്ധൻ കൂടിയായ ഡോ.ടി.പി.പ്രകാശൻറെ ഒരാഴ്ച നീണ്ട ചികിത്സയെ തുടർന്നാണ് രോഗം ബോധമായി കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും സിസ്ചാർജ്ജായത്. പള്ളൂർ ആശുപത്രി ജീവനക്കാരോടും ഡോക്ടർ ടി.പി.പ്രകാശിനോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ടാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ആശുപത്രി ഉപകരണങ്ങൾ കൈമാറിയത്.

Post a Comment

Previous Post Next Post