*പെരിങ്ങാടി കൊമ്മൊത്ത് പീടിക ഈച്ചി റോഡ് ഉൽഘാടനം പ്രദേശവാസികളും നാട്ടുകാരും ആഘോഷമാക്കി മാറ്റി*
പെരിങ്ങാടി :- ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 9ാം വാർഡ് പെരിങ്ങാടിയിൽ പുനർനിർമിച്ച കൊമ്മൊത്ത് പീടിക ഈച്ചി റോഡ് വടകര MP ഷാഫി പറമ്പിൽ ഉൽഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്ത്തു അധ്യക്ഷത വഹിച്ചു, 9ാം വാർഡ് മെമ്പർ അസ്‌ലം ടി എച് സ്വാഗതം പറഞ്ഞു, ബ്ലോക്ക് ഓഫർസിയർ പ്രസൂൺ, പഞ്ചായത്ത് സെക്രട്ടറി ലസിത, വികസന സ്റ്റാന്റിങ് ചെയർപേഴ്സൺ എം കെ ലത, കോൺട്രാക്ടർ മനോജ്, മെമ്പർമാരായ ഷഹദിയ മധുരിമ, ഫാത്തിമ കുഞ്ഞിതയ്യിൽ, ഷർമിരാജ്, വത്സല, രജനി, ഒപ്പം നാട്ടുകാരും പങ്കെടുത്തു.
Post a Comment