o സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു
Latest News


 

സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

 *സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു*



അഴിയൂർ :  2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ  വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു. 28 ഹരിത കർമ്മ സേന അംഗങ്ങൾക്കാണ് സുരക്ഷാ ഉപകരണങ്ങൾ  വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ,സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, വി ഇ ഒ മാരായ സോജോ എ നെറ്റോ, പ്രത്യുഷ രാജ്  പി വി,വാർഡ് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post