o ഹരീശ്വര ക്ഷേത്രത്തിൽ രഥോത്സവം നടത്തി
Latest News


 

ഹരീശ്വര ക്ഷേത്രത്തിൽ രഥോത്സവം നടത്തി

 ഹരീശ്വര ക്ഷേത്രത്തിൽ രഥോത്സവം നടത്തി



മയ്യഴി: മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ഉത്സവത്തിൻ്റെ ഭാഗമായി ഏകാദശിനാളിൽ രഥോത്സവം നടന്നു. ബുലുവാർ റോഡ്, സെമിത്തേരി റോഡ്, ആനവാതുക്കൽ ക്ഷേത്രത്തിന് മുൻവശത്തെ റോഡ്, ബസിലിക്കയുടെ മുൻവശത്തുകൂടെ തിരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു. കാഴ്ചശീവേലി, ദീപാരാധനക്ക് ശേഷം നാദസ്വരം, ചെണ്ടമേളം, ഭജന എന്നിവയുണ്ടായി. 1 ന് രാവിലെ 7.30 ന് സോപാന സംഗീതം, 10 ന് ആറാട്ട് എഴുന്നള്ളത്ത്, തുടർന്ന് ആറാട്ട്, കൊടിയിറക്കത്തോടെ ഉത്സവസമാപനം.



Post a Comment

Previous Post Next Post