o തലശ്ശേരിയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Latest News


 

തലശ്ശേരിയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

 തലശ്ശേരിയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; 



തലശ്ശേരി:  തലശ്ശേരി കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി.ഷീനയാണ് മരിച്ചത്. ഭർത്താവ് ഉമേഷിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.


വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലി ലെ വാടകവീട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്ത് വീണു കിടന്ന ഷീനയെ 12 കാരിയായ മകളാണ് ആദ്യം കണ്ടത്.

വിളിച്ചിട്ടും എഴുന്നേല്ക്കാത്തതിനെ തുടർന്ന് കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികളും, പിന്നീട് പോലീസും എത്തി വീട്ടമ്മയെ തലശ്ശേരി ജനറൽആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയും ആയിരുന്നു.


ഷീനയും ഭർത്താവ് ഉമേഷും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുന്നത് പതിവാണ് എന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ ഭർത്താവ് ഉമേഷിനെ തലശ്ശേരി പോലീസ് കസ്സഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post