*എസ്ഡിപിഐ ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി*
ന്യൂമാഹി: ജൽ ജീവൻ പദ്ധതി യുമായി ബന്ധപ്പെട്ട് കിളച്ച് മറിച്ച റോഡുകൾ 2 വർഷമായിട്ടും സഞ്ചാര യോഗ്യമാക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടി അങ്ങേ അറ്റം പ്രതിഷേധാർഹമാണെന്നും ന്യൂമാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാത്തത് ജനങ്ങളെ ഏറെ ബാധിക്കുന്ന വിഷയമാണ്. പഞ്ചായത്ത് അധികൃതർ ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം കൊടുക്കുമെന്ന് SDPI ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് ജബീർ എംകെ ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി അറിയിച്ചു. നേതാക്കളായ മൊഹമ്മദ് ശാബിൽ, നിസാമുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.```
Post a Comment