o ബിജെപി സ്ഥാപക ദിനം ആചരിച്ചു
Latest News


 

ബിജെപി സ്ഥാപക ദിനം ആചരിച്ചു

 *ബിജെപി സ്ഥാപക ദിനം ആചരിച്ചു.*




മാഹി :ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ   ബിജെപി സ്ഥാപക ദിനം ആചരിച്ചു.

 1980 രൂപീകൃതമായ പഴയകാല ജനസംഘത്തിൽ നിന്നും  ഭാരതീയ ജനതാ പാർട്ടി രൂപീകൃതമായി 45 വർഷം പൂർത്തിയായ ദിനമായ ഇന്നലെ മാഹിയിൽ ബൂത്ത് തലത്തിൽ പതാകകൾ ഉയർത്തുകയും  പ്രഭാതബേരി നടത്തുകയും  ചെയ്തു.


 പള്ളൂർ ഇരട്ടപ്പിലാക്കൂൽ മാരാർജി മന്ദിരത്തിൽചേർന്ന പ്രവർത്തന യോഗം മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാറിന്റെ അധ്യക്ഷതയിൽ  

കേരള സ്റ്റേറ്റ് കൗൺസിൽ അംഗം  ബേബി സുനഗർ   മുഖ്യഭാഷണം നടത്തി.


വിജയൻ പൂവച്ചേരി, അഡ്വക്കറ്റ് ഇന്ദ്രപ്രസാദ് , ദിനേശൻ അംഗവളപ്പിൽ, ത്രജേഷ്  ചാലക്കര, സത്യൻ ചാലക്കര എന്നിവർ ആശംസകൾ നേർന്നു.


 യോഗത്തിന് മഗിനേഷ് മഠത്തിൽ സ്വാഗതവും ഹരിപ്പനത്തറ  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post