*അഞ്ചു വിദ്യാർത്ഥികൾക്ക് ലബോർദനൈറ്റ്സ് സ്കോളർഷിപ്പ്*
മാഹി: മാഹി ജെ.എൻ. ജി. ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചു വിദ്യാർത്ഥികൾക്ക് മാഹി ദി ലബോർദ നെ കോളജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കോളർഷിപ്പ് നൽകുന്നു.
ജെ.എൻ.ജി. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആദ്യകാലം സ്ഥാപനമായ ല ബോർ ദനൈ കോളജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കഴിഞ്ഞ മൂന്നുവർഷമായി പത്താം തരം വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിന് ഇത്തവണ
ശ്രീലക്ഷമി. വി (വളവിൽ , മാഹി ) രാഹുൽ.വി.കെ ( വളവിൽ , മാഹി ) ശ്രേയ.പി (വളവിൽ മാഹി ) വൈഷ്ണവി . ടി.കെ(വടക്കുംമ്പാട് )
വേദ. പി. (പാറക്കൽ മാഹി ) എന്നിവർ അർഹരായി. പത്തായിരം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്.
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ഏറ്റവും മിടുക്കരെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തെരഞ്ഞെടുത്താണ് സ്കോളർഷിപ്പ് നൽകുന്നത്.
2025 ഏപ്രിൽ 12 ന് മാഹി തീർത്ഥ ഹോട്ടലിൽ രാവിലെ 10.30 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ വെച്ച് സ്കോളർഷിപ്പ് നൽകും.
മുതിർന്ന അംഗങ്ങൾ ആദരിക്കപ്പെടുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം പ്രസിഡണ്ട് ശ്രീ. കെ. പവിത്രൻ നിർവ്വഹിക്കും.
മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമിയിൽ നിന്ന് കേരള സംസ്ഥാന അണ്ടർ ട്വന്റി ഫുട്ബോൾ ടീമിന്റെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംഗീത് അനീഷിനെ ഇക്കഴിഞ്ഞ ദിവസം വീട്ടിലെത്തി കേഷ് അവാർഡ് നൽകി ലബോർ ദനൈറ്റ്സ ആദരിച്ചിരുന്നു.

Post a Comment