o മാക്കുനി: ചമ്പാട് മണ്ടോളയിൽ പ്രതിഷ്ഠാ വാർഷികവും, തിറയുത്സവവും 30 ന് തുടങ്ങും
Latest News


 

മാക്കുനി: ചമ്പാട് മണ്ടോളയിൽ പ്രതിഷ്ഠാ വാർഷികവും, തിറയുത്സവവും 30 ന് തുടങ്ങും

 മാക്കുനി: ചമ്പാട് മണ്ടോളയിൽ  പ്രതിഷ്ഠാ വാർഷികവും, തിറയുത്സവവും 30 ന് തുടങ്ങും



മാക്കുനി: ചമ്പാട് മണ്ടോളയിൽ ക്ഷേത തിറയുത്സവവും, പ്രതിഷ്ഠാ വാർഷികവും 30, മെയ് ഒന്ന്, രണ്ട്, മൂന്ന്, നാല് തീയ്യതികളിലായി നടക്കും.30 ന് ഒന്നാം ദിവസം രാത്രി 7 ന് കണ്ണുർ ജില്ലാ തലത്തിൽ കൈകൊട്ടി ക്കളി മത്സരം - മെയ് ഒന്നിന് രാത്രി 7 ന്  കെ.പി.എ.സി.യുടെ നാടകം 'ഉമ്മാച്ചു '. രണ്ടിന്  വൈകിട്ട്  ആറ് മുതൽ ദേശവാസികളുടെ  ഗാന -നൃത്ത കലാ ദൃശ്യ വിസ്മയം. മൂന്നിന്  പ്രതിഷ്ഠാ  വാർഷികത്തോടു നുബന്ധിച്ച്  രാവിലെ ഒമ്പതിന് ഗണപതി ഹോമം, തുടർന്ന് പ്രതിഷ്ഠാ പൂജകൾ .തന്ത്രി പുല്ലഞ്ചേരി വിഷ്ണു നമ്പൂതിരി കാർമികത്വം വഹിക്കും.വൈകിട്ട് ദീപാരാധനയ്ക്ക്  ശേഷം വിവിധ തിറകളുടെ വെള്ളാട്ടങ്ങൾ കെട്ടിയാടും.വൈകിട്ട് 6 ന് മാക്കുനി ശ്രീനാരായണ ഗുരു മണ്ഡപത്തിൽ നിന്നും ദീപം കൊളുത്തി താലപ്പൊലി ഘോഷയാത്ര ആരംഭിക്കും - പൊന്ന്യം പാലം,ചമ്പാട് പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഘോഷയാത്ര  രാത്രിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും - രാത്രി പത്തിന് കലശം വരവ് -

      നാലിന് പുലർച്ചെ നാല് മുതൽ കെട്ടിയിട്ടങ്ങൾ. ഗുളികൻ, ഭൈരവൻ, ശാസ്തപ്പൻ, കാരണവർ, ഭഗവതി, എറവാരി തെയ്യങ്ങൾ കെട്ടിയാടും .ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ടോടെ സമാപനം

Post a Comment

Previous Post Next Post