ഷമേജ് ബലിദാന ദിനം ആചരിച്ചു.
ന്യൂമാഹി : ന്യൂമാഹിയിലെ ആർ എസ് എസ് പ്രവർത്തകനായിരുന്ന യു.സി. ഷമേജിൻ്റ ഏഴാം ബലിദാന ദിനം ആചരിച്ചു.
ഈച്ചിയിലെ ഷമേജിൻ്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ സംഘപരിവാർ സംഘടനകളിലെ നിരവധി കാര്യകർത്താക്കളും പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ സാംഗിക്കിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ കണ്ണൂർ ജില്ല വിദ്യാർത്ഥിപ്രമുഖ് കെ.പി.ജിഗീഷ് മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി,മാഹി മണ്ഡൽ കാര്യവാഹ് ഇ അജേഷ് പരിചയഭാഷണം നടത്തി. സംഘപരിവാർ സംഘടനകളിലെ നിരവധി കാര്യകർത്താക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Post a Comment