o പബ്ലിക് ടോയ്ലറ്റുകൾ സ്ഥാപിക്കണം: ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റി
Latest News


 

പബ്ലിക് ടോയ്ലറ്റുകൾ സ്ഥാപിക്കണം: ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റി

 പബ്ലിക് ടോയ്ലറ്റുകൾ സ്ഥാപിക്കണം: ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റി



സ്വച്ച് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി മാഹിയിൽ വിവിധ ഭാഗങ്ങളിൽ പബ്ലിക് ടോയ്ലറ്റുകൾ സ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്   ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പുതുച്ചേരി കലക്ടർക്കും  മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ ശ്രീ മോഹൻ കുമാറിനും നിവേദനം നൽകി  പബ്ലിക് ടോയ്‌ലറ്റുകൾ ഉപയോഗയോഗ്യമല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെക്കാലമായി മയ്യഴിയിലെ പൊതുജനങ്ങൾ അനുഭവിക്കുന്നു. മാഹിയിലെ എംഎൽഎയും ഉദ്യോഗസ്ഥരും കാണിക്കുന്ന അലംഭാവത്തിന്റെ ഫലമായാണ് ടോയ്‌ലറ്റ് ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നത് എന്നും, സ്വച്ഛഭാരത് പദ്ധതിയുടെ ഫണ്ട് ഉപയോഗിക്കാതെ ജനങ്ങളെ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കുകയാണെന്നും ഭാരതീയ ജനതാ പാർട്ടിയുടെ ഭാരവാഹികൾ ആരോപിച്ചു.

Post a Comment

Previous Post Next Post