പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ നിയമ സഭ സന്ദർശിച്ചു സ്പീക്കർ എ എൻ ഷംസീറുമായി സംവദിച്ചു.
മാഹി : പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ നിയമ സഭ സന്ദർശിച്ചു സ്പീക്കർ എ എൻ ഷംസീറുമായി സംവദിച്ചു.പി എം ശ്രീ സ്കൂളുകൾക്കുള്ള ബഹിരാകാശ ഗവേഷണ കേന്ദ്ര സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സംഘം തിരുവനന്തപുരം സന്ദർശിച്ച വേളയിലാണ് കേരള നിയമസഭാ മന്ദിരവും സന്ദർശിച്ചത്. വിദ്യാർഥികൾ അദ്ദേഹത്തോട് സംവദിക്കുകയും സ്പീക്കർ വിദ്യാർഥികൾക്ക് പ്രത്യേക ഉപഹാരം നൽകുകയും ഉണ്ടായി. വിവിധ ക്ലാസുകളിലെ നാല്പത്തിയഞ്ചോളം വിദ്യാർത്ഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വൈസ് പ്രിൻസിപ്പൽ കെ ഷീബ, അധ്യാപികമാരായ റീഷ്മ കെ, ശ്രീബ എ എൻ, ഷീന കെ എന്നിവർ നേതൃത്വം നൽകി.

Post a Comment