o മാഹി വിദേശ മദ്യവുമായി പിടികൂടി
Latest News


 

മാഹി വിദേശ മദ്യവുമായി പിടികൂടി

 


മാഹി വിദേശ മദ്യവുമായി  പിടികൂടി

വടകര എക്സൈസ് സർക്കിൾ ഓഫീസിലെ  എക്സൈസ്  ഇൻസ്പെക്ടർ  ഹരീഷ് കുമാർ കെ.പി യുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി, അഴിയൂർ ഭാഗങ്ങളിൽ   ഇന്നുച്ചയോടെ നടത്തിയ പരിശോധനയിൽ ചോറോട്  മുട്ടുങ്ങൽ ഭാഗത്ത്  കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ  വെച്ച് KL-58-G-2032 നമ്പർ സ്കൂട്ടറിൽ 48 കുപ്പി ( 36 ലിറ്റർ )മാഹി വിദേശ മദ്യവുമായി തലശ്ശേരി  തിരുവങ്ങാട് സാഗരിക വീട്ടിൽ അനിൽ കുമാർ  (55) എന്നയാളെ അറസ്റ്റു ചെയ്തു .പ്രിവന്റിവ് ഓഫീസർ സോമസുന്ദരൻ കെ.എം, പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ( ഗ്രേഡ്  )  സുരേഷ് കുമാർ. സി. എം,  സിവിൽ എക്സൈസ് ഓഫീസർ ഷിരാജ് കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post