*രക്ഷാകർതൃ ബോധവല്ക്കരണം' സംഘടിപ്പിച്ചു.*
മാഹി: പള്ളൂർ നോർത്ത് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിൽ 'ഫലപ്രദമായ രക്ഷാകർതൃത്വം' എന്ന വിഷയത്തിൽ ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പോലീസ് സബ് ഇൻസ്പെക്ടറും കൗൺസിലർ സൈക്കോളജിസ്റ്റുമായ സുനിൽകുമാർ പൊയിൽ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് നയിച്ചു.
കുട്ടികളുടെ സ്വാഭാവ രൂപീകരണത്തിൽ ഗാർഹികാന്തരീക്ഷത്തിനുള്ള പ്രാധാന്യം വർധിച്ചു വന്ന സാഹചര്യം രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
താരതമ്യം ചെയ്തും പരിഹസിച്ചും പരീക്ഷയിലെ മാർക്കിനെ ചൊല്ലി കുറ്റപ്പെടുത്തിയും രക്ഷിതാക്കൾ കുട്ടികളെ മനസികമായി തകർക്കുന്നത് ഉചിതമല്ലെന്നും അവരെ കേൾക്കാനും അംഗീകരിക്കാനും സ്നേഹം പ്രകടിപ്പിക്കാനും
രക്ഷിതാക്കൾ ശ്രമിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.
പ്രധാനാധ്യാപിക റീന ചാത്തമ്പള്ളി അധ്യക്ഷത വഹിച്ചു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് സി. സജീന്ദ്രൻ ആശംസകൾ നേർന്നു.
ആർ. രൂപ സ്വാഗതവും പി.ടി.മുഹ്സിന നന്ദിയും പറഞ്ഞു.
കെ.ദിൻഷ , എസ്.എം.സി. ചെയർപേർസൺ പി.കെ. നജിഷ , മാതൃസമിതി അധ്യക്ഷ ചാത്തോത്ത് തഫ്സീറ, പ്രകാശ് കാണി തുടങ്ങിയവർ നേതൃത്വം നല്കി.
Post a Comment