*പഞ്ചായത്ത് തല പഠനോത്സവം ന്യൂ മാഹി എം. എം യു പി സ്കൂളിൽ വെച്ച് നടന്നു.*
ന്യുമാഹി : ന്യൂ മാഹി പഞ്ചായത്ത്തല പഠനോത്സവം എം എം യു പി സ്കൂൾ ന്യൂ മാഹിയിൽ വിപുലമായ പരിപാടികളോടെ സമാപിച്ചു. പഠനോത്സവത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എം കെ സെയിത്തു നിർവഹിച്ചു.തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.എം എം യു പി സ്കൂൾ മാനേജർ അബു താഹിർ കൊമ്മോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൾ അസീസ് വി സ്വാഗതം പറഞ്ഞു. ചടങ്ങിൽ സിആർ സി കോർഡിനേറ്റർ ഷീന ടീച്ചർ, സമീർ കെ കെ സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർ ഉനൈസ് പി.വി നന്ദി രേഖപ്പെടുത്തി.
Post a Comment