തീരസംഗമം സംഘാടക സമിതി യോഗം ചേർന്നു.
ന്യൂമാഹി :കുടുംബശ്രീ ജില്ലാ മിഷന്റെയും ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ നടത്തുന്ന തീര സംഗമം മാർച്ച് 16 നു അഴിക്കലിൽ വച്ച് നടത്തുവാൻ വേണ്ടി തീരുമാനിച്ചു. ആരോഗ്യവിദ്യാഭ്യാസസ്റ്റാന്റിംഗ്കമ്മിറ്റിചെയർപേഴ്സൺ കെ. എസ്.ശർമിളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് 31 അംഗ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാണിക്കോത്ത് മഗേഷ്,വാർഡ് മെമ്പർമാരായ , ടി. എ.ശർമിരാജ് കെ.ഷീബ. കെ വത്സല ,സി ഡി എസ് ചെയർപേഴ്സൺ കെ. പി.ലീല കെ രത്നാകുമാർ, പ്രസൂൺ, സി വി.ഹേമന്ത്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment