*മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്*
മാഹി:ജനസാന്ദ്രമായ മഞ്ചക്കൽ വിനോദ സഞ്ചാര മേഖലയെയും, തദ്ദേശ വാസികളുടെ സ്വൈരജീവിതത്തെ തകിടം മറിക്കുന്നതും, മയ്യഴിപ്പുഴയെ മലീനസമാക്കുകയും ചെയ്യുന്ന ഹോട്ടൽ നിർമ്മാണത്തിന്അനുമതി നൽകരുതെന്ന് മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
തീരദേശ നിയമത്തെ മാത്രമല്ല, റോഡിന്നോരം ചേർന്നാണ് ഈ കെട്ടിടമുള്ളത്. ഇവിടെയുള്ള 10 മുറികളും ഭാവിയിൽ ബാറായി മാറ്റുമോ എന്ന ആശങ്കയുമുണ്ട്. ഇതിന് സമീപം വാഹന പാർക്കിങ്ങിനുള്ള സൗകര്യവുമില്ല. മാത്രമല്ല ഹോട്ടലിൽ നിന്നുണ്ടാവുന്ന ജൈവ അജൈവ മാലിന്യങ്ങൾ ഇവിടെ നിന്ന് മാറ്റുന്നത് വരെ സൂക്ഷിക്കാൻ ഒരു തുണ്ട് സ്ഥലം പോലുമില്ല. മാലിന്യങ്ങൾ പുഴയിലേക്ക് തള്ളാനുള്ള സാദ്ധ്യതയാണുള്ളത്. ഹോട്ടലിൽ നിന്ന് കേവലം രണ്ട് മീറ്റർ അകലെയുള്ള വാക്ക് വേയിലേക്ക് വമിക്കാവുന്ന പുകയും മറ്റ് രാസവസ്തുക്കളും ഇതു വഴി യാത്രചെയ്യുന്ന പ്രഭാത- സായാഹ്നസവാരിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഭാരവാഹികൾ പറഞ്ഞു
കേവലം 10 മീറ്റർ മാത്രം അകലെയുള മദ്രസ്സയുടേയും, ശ്രീനാരായണമഠത്തിന്റേയും, ജുമാ മസ്ജിദിന്റേയും പ്രവർത്തനത്തെ ഹോട്ടൽ പ്രതികൂലമായി ബാധിക്കും.
ഉന്നതങ്ങളിലടക്കം പലവട്ടം പരാതികൾ നൽകുകയും, വക്കീൽ നോട്ടിസടക്കം അയക്കുകയും ചെയ്തിട്ടും യാതൊരു പ്രതികരണവുമില്ലാത്ത സാഹചര്യത്തിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് റസിഡൻസ് അസോസിയേഷൻ തയ്യാറെടുക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു

Post a Comment