o അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുതിർന്ന് ഉത്സവപ്പറമ്പ്*
Latest News


 

അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുതിർന്ന് ഉത്സവപ്പറമ്പ്*

 *അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുതിർന്ന്  ഉത്സവപ്പറമ്പ്* 



തലശ്ശേരി:  ഇന്നലെ വൈകിട്ട് ഇടിമിന്നലോടു കൂടി പെയ്‌ത കനത്ത വേനൽ മഴ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളെ പ്രതികൂലമായി ബാധിച്ചു. ഉത്സവം കാണാനെത്തിയ ആയിരക്കണക്കിന് വിശ്വാസികളേയും, ചന്തക്കാരേയും വലച്ചു കൊണ്ട് പെയ്ത മഴയിൽ ക്ഷേത്ര പ്രവേശന വഴിയിൽ ഇരുവശങ്ങളിലും നിരനിരയായുള്ള ചന്തകൾ ഒന്നടങ്കംവെള്ളത്തിലായി. അമ്യൂസ്മെന്റ് പാർക്ക്, വിവിധ ഗെയിമുകൾ, തുടങ്ങിയവയെല്ലാം വെള്ളം കയറിയതിനാൽ നിർത്തിവെച്ചു കലാപരിപാടികളും അവസാനിപ്പിക്കേണ്ടതായി വന്നു

 ക്ഷേത്രത്തിലെ കമനീയമായ ദീപാലങ്കാരങ്ങളും മിഴിയടച്ചതോടെ. ആരവങ്ങളിൽ ഇളകി മറിഞ്ഞിരുന്ന ഉത്സവ പറമ്പാകെ  നിശബ്ദമായി.

Post a Comment

Previous Post Next Post