o റോഡ് പണിയുടെ മെറ്റൽ സ്പോർട്സ് ഗ്രൗണ്ടിൽ ഇറക്കിയതായി പരാതി
Latest News


 

റോഡ് പണിയുടെ മെറ്റൽ സ്പോർട്സ് ഗ്രൗണ്ടിൽ ഇറക്കിയതായി പരാതി

 റോഡ് പണിയുടെ മെറ്റൽ സ്പോർട്സ് ഗ്രൗണ്ടിൽ ഇറക്കിയതായി പരാതി



മാഹി : റോഡ് പണിക്കായി കൊണ്ടുവന്ന മെറ്റൽ സ്പോർട്സ് ഗ്രൗണ്ടിൽ ഇറക്കിയതായി പരാതി. പന്തക്കൽ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂളിന്റെ സ്പോർട്സ് ഗ്രൗണ്ടിലാണ് റോഡ് പണിയുടെ മെറ്റലും മറ്റു സാധനങ്ങളും ഇറക്കി വെച്ചത്. മാഹിയിലെ കായിക പ്രേമികളുടെ നിരന്തരമായ ആവശ്യത്തിൻ്റെ ഭാഗമായിട്ടാണ് മാഹി പന്തക്കൽ സ്കൂളിനോട് ചേർന്ന് ഈ മനോഹരമായ സ്പോർട്സ് ഗ്രൗണ്ട് ഉണ്ടാക്കിയത്. മാഹി മേഖലയിലെ വിദ്യാർത്ഥികളും ആ പ്രദേശത്തെ അനേക കായിക പ്രേമികളും ഉപയോഗിക്കുന്ന ഗ്രൗണ്ട് ആണിത്. മാഹിയിലെ മികച്ച നിലവാരം പുലർത്തുന്ന ഗ്രൗണ്ട് കൂടിയാണിത്. സ്പോർട്സ് ഗ്രൗണ്ട് ആയതിനാൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല എന്ന ബോർഡു സ്ഥാപിച്ചെടുത്താണ് വലിയ ടിപ്പർ ലോറികളിൽ മെറ്റലും മറ്റു കാര്യങ്ങളും ഇറക്കിയിരിക്കുന്നത്. ഗ്രൗണ്ടിന് പുറത്തു തന്നെ സർക്കാർ വക സ്ഥലം ഉണ്ടായിരിക്കെ ഗ്രൗണ്ടിനുള്ളിൽ തന്നെ ഈ സാധനങ്ങൾ ഇറക്കിയത്. ഇവിടെ മെറ്റൽ ഉള്ളതിനാൽ കളിക്കുന്ന

സ്കൂൾ കുട്ടികളെ മാത്രമല്ല മറ്റു കായിക പ്രേമികളെയും ഇത് ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വലിയ വാഹനങ്ങൾ കയറിയതിനാൽ ഉണ്ടാവുന്ന ഗ്രൗണ്ടിന്റെ ഘടനയിലെ മാറ്റം അവിടെ കളിക്കുന്നവരെയും ഓടുന്നവരെയും ബാധിക്കും എന്നാണ് കായിക പ്രേമികൾ പറയുന്നത്. ഇതിന് ഒത്താശ നൽകിയ ആളുകൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരും കായിക പ്രേമികളും ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post