o റോഡിലെ ഓവ് പാലത്തിന് വീതി കുറവ്: വാഹനങ്ങൾ അപകടത്തിൽ പെടുന്നു
Latest News


 

റോഡിലെ ഓവ് പാലത്തിന് വീതി കുറവ്: വാഹനങ്ങൾ അപകടത്തിൽ പെടുന്നു

 റോഡിലെ ഓവ് പാലത്തിന് വീതി കുറവ്: വാഹനങ്ങൾ അപകടത്തിൽ പെടുന്നു




ന്യൂമാഹി: പൊതുവാച്ചേരി - പാറാൽ റോഡിൽ ഓവ് പാലത്തിന് വീതി കുറവായത്തിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു. തലശ്ശേരി നഗരസഭയിലെ 33-ാം വാർഡ് പൊതുവാച്ചേരിയിലെ ഒരു കിലോമീറ്ററോളം നീളമുള്ള റോഡിലെ ഓവ് പാലത്തിലാണ് അപകടക്കെണി. ഓട്ടോറിക്ഷകളും കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമാണ് ഈ റോഡിലൂടെ പോകുന്നത്. നേരത്തെ നടപ്പാതയായിരുന്നപ്പോഴുള്ള വീതി കുറഞ്ഞ കോൺക്രീറ്റ് സ്ലാബ് തന്നെയായാണ് റോഡ് നിർമ്മിച്ചപ്പോഴും ഉപയോഗിക്കുന്നത്. ഓവ് പാലത്തിന് സമീപം റോഡിന് വളവുള്ളതിനാൽ ചെറുവാഹനങ്ങളുടെ ടയറുകൾ സ്ലാബിന് പുറത്തേക്കിറങ്ങി അപകടമുണ്ടാവുന്നതും പതിവാണ്. ഇത് വഴി യാത്ര ചെയ്ത് പരിചയമില്ലാത്തവരാണ് അപകടത്തിൽപ്പെടുന്നത്.

റോഡ് നിർമ്മിച്ചപ്പോൾ ഉറപ്പും മതിയായ വലുപ്പവുമുള്ള കോൺക്രീറ്റ് സ്ലാബ് നിർമ്മിക്കാതിരുന്നതാണ് വിനയായത്. ഭാരം കയറ്റിയ ചെറു ലോറികൾക്ക് ഇത് വഴി പോകാനാവില്ല. കോൺക്രീറ്റ് സ്ലാബ് ഉറപ്പില്ലാത്തതും അപകടാവസ്ഥയിലുള്ളതുമാണ്.

തോടിൻ്റെ ഇരുഭാഗത്തും ഉറപ്പുള്ള ഭിത്തി നിർമ്മിക്കണമെന്നും റോഡിലെ ഗതാഗത തടസവും അപകടവും ഒഴിവാക്കാൻ

വീതി കൂടിയ കോൺക്രീറ്റ് സ്ലാബും ഇരുഭാഗത്തും കൈവരികളും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post