o മാഹിയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് രാഷ്ട്രീയ പാർട്ടികൾ
Latest News


 

മാഹിയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് രാഷ്ട്രീയ പാർട്ടികൾ

 മാഹിയിലും തിരഞ്ഞെടുപ്പ്  പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് രാഷ്ട്രീയ പാർട്ടികൾ



മാഹി :കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നോക്കുകുത്തിയായി നിന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും തിരഞ്ഞെടുപ്പ് ആരവം - കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിന് പുറമെ കേരളത്തിലെ രാഷ്ടീയ പാർട്ടികളുടെ കൂട്ട് കെട്ടാണ് മാഹിയെ പുതുച്ചേരിയിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്.പുതുച്ചേരിയിൽ കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയിലാണ് സി പി എം എന്നാൽ മാഹിയിൽ സി പി എം കോൺഗ്രസിനെതിരെയാണ് മത്സരിക്കുക.

     പുതുച്ചേരി സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. മാഹിയിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കോൺഗ്രസ്സിൻ്റെ വാർഡ് തല പ്രവർത്തകരുടെ കുടുംബ കൂട്ടായ്മയുടെ യോഗങ്ങൾ ആരംഭിച്ചു.കേരളത്തിൽ നിന്നുള്ള നേതാക്കന്മാർ പ്രവർത്തകർക്ക് ക്ലാസെടുക്കുകയാണ്.പുതുച്ചേരിയിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി.എൻ.ഡി.എ.സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മാഹിയിൽ വാഹനത്തിൽ പ്രചാരണം നടത്തുകയാണ്. സി. പി. എം. കേന്ദ്ര-സംസ്ഥാന ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി  മാഹി മുനിസിപ്പൽ മൈതാനത്ത് രാപ്പകൽ സമരവും നടത്തി പ്രചാരണത്തിന് തുടക്കം കുറിച്ചു.

   പുതുച്ചേരിയിൽ 30 നിയമ സഭാ മണ്ഡലങ്ങളാണുള്ളത്. മാഹിയിൽ ഒരു മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ്.എൻ.ആർ.കോൺഗ്രസ്സിലെ എൻ.രംഗ സാമിയാണ് പുതുച്ചേരി മുഖ്യമന്ത്രി.എൻ.ആർ.കോൺഗ്രസ്സിന് പത്തും, ബി ജെ പി ക്ക് ആറും എം എൽ എ മാരുമാണുള്ളത്. കോൺഗ്രസ്സ് -ഡി.എം.കെ. സഖ്യത്തിൽ ആകെ 8 സീറ്റുകളാണുള്ളത്.

   മാഹി മണ്ഡലത്തിൽ കോൺഗ്രസ്സിലെ രമേശ് പറമ്പത്താണ് നിലവിൽ എം എൽ എ - രമേശ് പറമ്പത്തും, മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.. സെക്രട്ടറി സത്യൻ കേളോത്തും ഉൾപ്പെടെ നാലു പേർ സ്ഥാനാർഥികളായി അപേക്ഷ നൽകിയതായി സൂചനയുണ്ട്.

      2016 ൽ സി പി എം സ്വതന്ത്രൻ ഡോ.വി.രാമചന്ദ്രൻ കോൺഗ്രസ്സ് നേതാവും, മുൻ മന്ത്രിയുമായ ഇ.വത്സരാജിനെ 200 ൽ പ്പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ സി പി എം സ്വതന്ത്രൻ പന്തക്കലിലെ എൻ.ഹരിദാസൻ മാസ്റ്ററെ 300 വോട്ടുകൾക്ക് പരാജയപ്പെടുത്തി കോൺഗ്രസ്സിലെ രമേശ് പറമ്പത്ത് എംഎൽഎയായി. സി പി എം ഇക്കുറിയും സ്വതന്ത്ര  സ്ഥാനാർഥിയെ മത്സര രംഗത്ത് ഇറക്കുമെന്ന സൂചനയുണ്ട്.

    അതേ സമയം പുതുച്ചേരിയിൽ ഭരണത്തിലിരിക്കുന്ന കക്ഷിയായ ബി ജെ പി ശുഭ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിൽ മാഹിയിൽ നിന്ന് 7500 വോട്ടുകൾ ബി ജെ പി ക്ക് കൂടുതൽ ലഭിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ആർ.കോൺഗ്രസ്സിലെ വി.പി. അബ്ദുൾ റഹ്മനാണ് മത്സരിച്ചത്.ബി.ജെ.പി സംസ്ഥാന നേതാവ് മാഹിയിലെ അങ്ക വളപ്പിൽ ദിനേശൻ, അഡ്വ.അശോകൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ തന്നെയാണ് മാഹി ജനതയുടെ സംസാരവും

Post a Comment

Previous Post Next Post