o ശുചിത്വ മയ്യഴി പദ്ധതി* *വീടുകൾ കയറിയുള്ള ഡാറ്റാ ശേഖരണം ആരംഭിച്ചു
Latest News


 

ശുചിത്വ മയ്യഴി പദ്ധതി* *വീടുകൾ കയറിയുള്ള ഡാറ്റാ ശേഖരണം ആരംഭിച്ചു

 *ശുചിത്വ മയ്യഴി പദ്ധതി* 


 *വീടുകൾ കയറിയുള്ള ഡാറ്റാ ശേഖരണം ആരംഭിച്ചു*



മാഹി: ശുചിത്വ പദ്ധതിയുടെ ഭാഗമായി വീടുകൾ തോറും കയറി ഡാറ്റാ ശേഖരണം മാഹി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

പ്രതിമാസം വീടുകളിലെത്തുന്ന പ്ളാസ്റ്റിക്ക് മാലിന്യത്തിൻ്റെ അളവ്

പുറന്തള്ളുന്ന പ്ളാസ്റ്റിക്ക് മാലിന്യത്തിൻ്റെ അളവ്

ജൈവമാലിന്യ സംസ്കരണ ബോധവത്ക്കരണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത് അപ്തമിത്ര വളണ്ടിയർമാർ, റസിഡൻസ് അസ്സോസിയേഷനുകൾ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ഡാറ്റാ ശേഖരണത്തിനായി വീടുകൾ കയറിയിറങ്ങുന്നത്.

ഇതിനായി തയ്യാറാക്കിയ ഗൂഗിൾ ഫോം ഓരോ റേഷൻ കാർഡുടമകളും 

പൂരിപ്പിച്ച് പദ്ധതി വിജയകരമാക്കാൻ സഹകരിക്കണമെന്ന് മാഹി മുൻസിപ്പൽ കമ്മീഷണർ സതേന്ദർ സിംഗ് അഭ്യർത്ഥിച്ചു.

നിലവിൽ മാഹിയിൽ മാലിന്യ ശേഖരണം നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലവത്താകുന്നില്ല എന്ന പരാതി വ്യാപകമാണ്

മെയിൻ റോഡരികിലും ഇടറോഡരികിലും മാലിന്യക്കെട്ടുകളുടെ കഴ്ച്ച മാത്രമാണുള്ളത്


മഴക്കാലമായാൽ പകർച്ചവ്യാധി പടർന്നു പിടിക്കാൻ ഈ മാലിന്യ കെട്ടുകൾ കാരണമായേക്കും

Post a Comment

Previous Post Next Post