*ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.*
മടപ്പള്ളി: ദേശീയപാത മടപള്ളിയിൽ ഇന്നലെ രാത്രി 10.30 ന് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഴിയൂർ കോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കൽ ശരത് കെ.പി (34)ആണ് മരണപ്പെട്ടത്. ഊരാളുങ്കൽ സൊസൈറ്റിയിൽ പെരിന്തൽമണ്ണ സൈറ്റിൽ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയാണ്.
അച്ഛൻ: സദാനന്ദൻ.
അമ്മ: ശ്യാമള.
സഹോദരങ്ങൾ: സന്ദീപ്, സനൂപ്.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Post a Comment