ലഹരിക്കെതിരെ നാടിന്റെ താക്കീത്
ചോമ്പാല : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും ലഹരി വിൽപ്പനക്കെതിരെയും ബോധവൽക്കരണ സന്ദേശവുമായി ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ചോമ്പാലയിൽ കൂട്ടനടത്തം സംഘടിപ്പിച്ചു.
തട്ടോളിക്കര ശ്രീനാരായണ ഗുരുമഠം പരിസരത്തു ആരംഭിച്ച് മുക്കാളിയിൽ സമാപിച്ച കൂട്ടടനത്തം വടകര കോസ്റ്റൽ പോലീസ് എസ്.ഐ. അബുദുൾ സലാം ഉദ്ഘാടനം ചെയ്തു.
ചോമ്പാല എസ്.ഐ. മനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സോമസുന്ദരൻ.കെ.എം. എക്സൈസ് ഓഫീസർമാരായ മുസ്‌ബിൻ, അനിരുദ്ധ് എന്നിവരും കൂട്ടനടത്തത്തിന് നേതൃത്വം നൽകി.
അഴിയൂർ, ഏറാമല, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റീന രയരോത്ത്, ഗിരിജ കളരിക്കുന്നുമ്മൽ, രാമകൃഷ്ണൻ, വിജയസന്ധ്യ തുടങ്ങി ജനപ്രതിനിധികൾ, വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, ഷോട്ടോക്കാൻ കരാട്ടേ സെന്റർ വിദ്യാർത്ഥികൾ, സ്കൂൾ വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങി അഞ്ഞൂറിലേറെആളുകൾ കൂട്ടനടത്തത്തിൽ പങ്കാളിയായി.
പ്രകടനത്തിന് ശേഷം മുക്കാളിയിൽ നടന്ന പൊതുയോഗത്തിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർമാരായ വിജയ് സന്ധ്യ ഗിരിജ രാമകൃഷ്ണൻ എന്നിവർ ലഹരിക്കെതിരെ സംസാരിച്ചു സംസാരിച്ചു

Post a Comment