നേത്രപരിശോധന ക്യാമ്പ് നടത്തി
പള്ളൂർ നാലുതറ മർച്ചന്റ് ആൻഡ് ഇൻഡസ്ട്രിയലിസ്റ്റസ് അസോസിയേഷനും കോഴിക്കോട് ചന്ദ്രകാന്ത് നേത്രാലയം സംയുക്തമായി സംഘടിപ്പിച്ച തിമിര നിർണായ ക്യാമ്പ് പള്ളൂർ വ്യാപാരഭവനിൽ സംഘടന പ്രസിഡണ്ട് പായറ്റ അരവിന്ദന്റെ അധ്യക്ഷതയിൽ മാഹി എംഎൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. നേത്രരോഗവിദഗ്ദൻ ചന്ദ്രകാന്ത മുഖ്യഭാഷണം നടത്തി മാഹി സംഘടനാ പ്രസിഡന്റ് ഷാജി പിണക്കാട്ടിൽ മാഹിയുടെ വ്യാപാരി വ്യവസായ ഏകോപന സമിതി സെക്രട്ടറി ഷാജു കാനത്തിൽ ട്രഷറർ കെ ഭരതൻ ഇസ്മായിൽ ചങ്ങരോത്ത്തുടങ്ങിയവർ ആശംസ അറിയിച്ചു എ കെ ശ്രീജിത്ത് സ്വാഗതവും പി കെ പ്രദീപ് നന്ദിയും രേഖപ്പെടുത്തി . 10 പേർക്ക് സൗജന്യമായ കണ്ണ് ഓപ്പറേഷൻ നടത്തി കൊടുക്കുവാൻ തീരുമാനിച്ചു

Post a Comment