o ആഢംബര ബൈക്ക് തട്ടിയെടുത്തതായി പരാതി
Latest News


 

ആഢംബര ബൈക്ക് തട്ടിയെടുത്തതായി പരാതി

 ആഢംബര ബൈക്ക് തട്ടിയെടുത്തതായി പരാതി



മാഹി:ഉടമ അറിയാതെ ആഢംബര ബൈക്ക് സ്വന്തം ബന്ധുവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ആൾക്കെതിരെ കേസ് . ബന്ധുവിനെയും ഭാര്യാ പിതാവിനെയും വെട്ടിച്ചാണ് സംഭവം.. ഇതേകുറിച്ച് പളളൂർ പൊലീസ് പെരിങ്ങത്തൂർ സ്വദേശിയും ബാംഗ്ലൂരിൽ തലശ്ശേരി റസ്റ്റോറന്റ് എന്ന പേരിൽ ഹോട്ടൽ നടത്തുന്നയാളുമായ ഇസ്മയിൽ എന്ന പി.കെ. ഇസ്‌മുവിനെതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിങ്ങത്തൂർ സ്വദേശി പി.കെ.ഇസ്മയിൽ പളളൂരിലെ നിലോഫലും ബന്ധുക്കളാണ്. നിലോഫലിന്റെ പതിമൂന്നര ലക്ഷം രൂപ വിലവരുന്ന ഹാർലി ഡേവിഡ്സൺമോട്ടോർ ബൈക്ക് വില്പന നടത്താമെന്ന് പറഞ്ഞ് ഇസ്‌മയിൽ നിലോഫലിന്റെ വീട്ടിൽ നിന്ന് എടുത്തു കൊണ്ടു പോകുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവരവും ഇല്ലാതായപ്പോൾ ആർ.ടി.ഒ. ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ഇസ്മയിൽ വ്യാജ ഒപ്പിട്ട് ഇദേഹത്തിന്റെ ഭാര്യയുടെ പിതാവ് കല്ലൻ പറമ്പത്ത് മൂസ്സയുടെ പേരിൽ വാഹനം മാറ്റിയതായി  കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഭാര്യ പിതാവ് പോലും അറിയാതെയാണ് വാഹനം അയാളുടെ പേരിൽ മാറ്റിയതെന്ന് കണ്ടെത്തി. തുടർന്ന് പള്ളൂർ പൊലീസിൽ പരാതി നല്കിയതോടെ പൊലീസ് കേസ്സെടുത്ത്അ ന്വേഷണം തുടങ്ങി. ഇയാളെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്..

Post a Comment

Previous Post Next Post