വാക്തർക്കത്തിനിടെ തടഞ്ഞു വെച്ചതിനെത്തുടർന്ന് വനിതാ പഞ്ചായത്ത് പ്രസിഡണ്ട് കുഴഞ്ഞു വീണു
എൽഡിഎഫും എസ്ഡിപിഐയും അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ടിനെ ഓഫിസിൽ തടഞ്ഞു. കുഴഞ്ഞ് വിണ പ്രസിഡണ്ട് ആശുപത്രിയിൽ*
അഴിയൂർ : ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിനെ പഞ്ചായത്ത് ഓഫീസിൽ എൽ.ഡി എഫ്,.എസ് ഡി പി ഐ അംഗങ്ങൾ തടഞ്ഞതിനെ തുടർന്ന് പ്രസിഡണ്ട് കുഴഞ്ഞു വിണു. വെള്ളിയാഴ്ച ഉച്ചയോടെ യാണ് സംഭവം. പഞ്ചായത്തിലെ ജീവനക്കാരന് എതിരെ നടപടിയെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയാൻ എന്ന പേരിൽ എൽ ഡി എഫ് എസ് ഡി പി ഐ അംഗങ്ങളും ഇടതുമുന്നണി നേതാക്കളും പഞ്ചായത്ത് അംഗങ്ങളും നമസ്ക്കാരത്തിന് പോവാൻ പോലും കഴിയാത്ത തരത്തി ത്തിൽ തടയുകയായിരുന്നു. . തുടർന്ന് പ്രസിഡണ്ട് ആയിഷ ഉമ്മർ കുഴഞ്ഞു വിഴുകയായിരുന്നു. സ്ഥലത്ത് എത്തിയ യു.ഡി എഫ് നേതാക്കൾ ഇവരെ മാഹി ആശുപത്രിയിലേക്ക് മാറ്റി. ബോധക്ഷയം സംഭവിച്ച ഇവരെ തലശ്ശേരി സ്വകാര്യ . ആശുപത്രിയിലെ ഐ സി യു വിലേക്ക് മാറ്റി. സംഭവം അറിഞ്ഞു യു ഡി എഫ് , ആർ എം പി നേതാക്കളായ പി ബാബുരാജ് , ടി.സി രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, ബവിത് തയ്യിൽ, പി പി , ഇസ്മയിൽ, ശശിധരൻ തോട്ടത്തിൽ , അനുഷ ആനന്ദ സദനം, റഹിം പുഴക്കൽ, പി കെ കോയ , എന്നിവർ എത്തിയിരുന്നു
ഇടതുമുന്നണി.എസ് ഡി പി ഐ യും അഴിയൂർ പഞ്ചായത്തിൽ ബോധപൂർവം പദ്ധതി പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനുള്ള ഗുഢ നിക്കത്തിന്റെ ഭാഗമാണ് പഞ്ചായത്ത് പ്രസിഡണ്ടിനെ ഓഫിസിന് അകത്ത് മണിക്കൂറുകളോളം തടഞ്ഞു വെച്ചതിന് പിന്നിലെന്ന് യു ഡി എഫ് ആർ എം പി നേതൃത്വo ആരോപിച്ചു. ജീവനക്കാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടും രാഷ്ടീയ മുതലെടുപ്പ് നടത്തി വനിതയാണെന്ന പരിഗണന പോലുമില്ലാതെ കൈയേറ്റം നടത്തിയവർക്ക് എതിരെ കർശന നടപടിയെടു ക്കണമെന്ന് ആവശ്യപ്പെട്ടു.
Post a Comment