പുത്തലം തിറമഹോത്സവം : അടിയറ വരവ് നടന്നു
മാഹി:പുത്തലം തിറമഹോത്സവത്തിൻ്റെ ഭാഗമായി
വ്യാഴാഴ്ച്ച രാത്രി ഏഴ് മണിക്ക് മണ്ടോളയിൽ നിന്നും അടിയറ വരവ് ചടങ്ങ് നടന്നു.
തുടർന്ന് 8 മണിക്ക് നട്ടത്തിറ, ശേഷം ഗുളികൻ വെള്ളാട്ടം, കൊടുക്ക എന്നിവയുമുണ്ടായി
വെള്ളിയാഴ്ച്ച
രാവിലെ 10 ന് അരിയളവ്, 11 ന് തോറ്റം എന്നിവ നടന്നു
വൈകീട്ട് കുട വരവ്, തോട്ടി വരവ് എന്നിവ നടക്കും
വൈകീട്ട് 5 മണിക്ക് മഞ്ചക്കലിൽ നിന്നും ഭഗവതിയുടെ പുറപ്പാട് തുടർന്ന് ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് എന്നിവയ്ക്ക് ശേഷം പാമ്പൂരി കരുവൻ, ഗുളികൻ, പോതി, തോലൻവെള്ളാട്ടങ്ങൾക്ക് ശേഷം രാത്രി 10.30 ന് കലശം വരവും തുടർന്ന് തലച്ചിലോൻ വെള്ളാട്ടവും കെട്ടിയാടും.
Post a Comment