ക്ഷണിക്കാതെ വലിഞ്ഞ് കയറിയ അതിഥിയെ പുറത്തിറക്കാൻ ഫയർഫോഴ്സിനെ വിളിച്ച് വീട്ടുകാർ
മാഹി: ഇന്നലെ രാവിലെയാണ് മാഹി പൂഴിത്തല അയ്യിട്ടവളപ്പിലെ ഒരു വീട്ടിലെ കക്കൂസിൽ കാട്ടുപൂച്ച ഓടിക്കയറിയത്.
സംഭവം ശ്രദ്ധയിൽപെട്ട വീട്ടുകാർ പൂച്ചയെ ഓടിച്ചു വിടാൻ ശ്രമിച്ചെങ്കിലും ഭയന്ന പൂച്ച അക്രമ സ്വഭാവം കാട്ടിയതിനെത്തുടർന്ന് വീട്ടുകാർ ഫയർ ഫോയ്സിനെ വിളിക്കുകയും ചെയ്തു, നാട്ടുകാരും ഫയർ ഫോയ്സ്കാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം കാട്ടുപൂച്ചയെ ഓടിച്ചു വിട്ടു.
പ്രാദേശികമായി കോക്കാൻ, കോക്കാൻപൂച്ച, പോക്കാൻ എന്നും അറിയപ്പെടുന്ന ഇവ മനുഷ്യരെ ഉപദ്രവിക്കാറില്ല
കോഴി , പ്രാവ് തുടങ്ങിയ ജീവികളെയാണ് ഭക്ഷണമാക്കുക
മാഹിയുടെ തീരദേശങ്ങളിൽ ഈയടുത്ത കാലത്താണ് കാട്ടുപൂച്ചകളെ കാണാൻ തുടങ്ങിയത്
കടൽ ഭിത്തിയുടെ കല്ലുകൾക്കിടയിലാണ് ഇവയുടെ വാസം

Post a Comment