പഠനോത്സവം നടത്തി
ന്യൂമാഹി: കുറിച്ചിയിൽ എൽ.പി. സ്കൂളിൽ പഠനോത്സവം നടത്തി. ന്യൂമാഹി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ. ലത ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് കെ.കെ.സുബീഷ് അധ്യക്ഷത വഹിച്ചു. ബി.ആർ.സി. കോർഡിനേറ്റർ ഷീന, പ്രഥമാധ്യാപിക കെ.ബി. ശ്രീഷ്മ കൃഷ്ണൻ, എൻ.വി. അജയകുമാർ, റീമ സത്യൻ, എം.ടി.അമൽജിത്ത്, സുജിന, സി. സൂര്യ, ടി. മോനിഷ എന്നിവർ പ്രസംഗിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു. വിവിധ കലാപരിപാടികൾ ഉണ്ടായി.

Post a Comment