ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സാ നിഷേധം രോഗികളോടുള്ള ക്രൂരത, കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി .
അഴിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ രണ്ട് ജീവനക്കാർ തമ്മിലുള്ള പ്രശ്നത്തിന് ജീവനക്കാരൻ ക്ഷമ ചോദിക്കുകയും പരാതിക്കാരി പരാതി പിൻവലിക്കുകയും ചെയ്തിട്ടും പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള അഴിയൂർ ആയൂർവേദ ഡിസ്പെൻസറി ഉപരോധിച്ചു കൊണ്ടുള്ള എൽ.ഡി.എഫ് പ്രതിഷേധ സമരം പാവപ്പെട്ട രോഗികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. പകർച്ചവ്യാധികൾ കൊണ്ട് പൊറുതി മുട്ടിയ സമയത്ത് പാവപ്പെട്ട രോഗികൾക്കുള്ള ഏക അത്താണിയായ ആയൂർവേദ ഡിസ്പെൻസറി ഉപരോധിച്ചു കൊണ്ടുള്ള സമരം പഞ്ചായത്ത് പരിധിയിലെ പാവപ്പെട്ട രോഗികളോടുള്ള ക്രൂരതയും വെല്ലുവിളിയുമാണെന്ന് സമരസമിതി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ആതുര ശുശ്രുഷ കേന്ദ്രങ്ങളെ ആശ്രയിച്ചുള്ള പാവപ്പെട്ട രോഗികളോടുള്ള ചികിത്സാ നിഷേധപ്രവണത വർദ്ധിച്ചു വരുന്നതായും സമരസമിതി ഭാരവാഹികൾ പറഞ്ഞു.
സമരസമിതി വടകര മണ്ഡലം കൺവീനർ ശ്രീ ടി.സി.രാമചന്ദ്രൻ,സമരസമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജനാബ്. ചെറിയ കോയ തങ്ങൾ, സർവ്വശ്രീ.ഷുഹൈബ് കൈതാൽ, നസീർ വീരോളി, രാജൻ തീർത്ഥം , ഇക്ബാൽ അഴിയൂർ, അഹമ്മദ് കല്പക, ഹംസ എരിക്കിൽ എന്നിവർ സംസാരിച്ചു.

Post a Comment