o കക്കാടൻ പത്മനാഭൻ മാസ്റ്റർ അനുസ്മരണം നടത്തി*
Latest News


 

കക്കാടൻ പത്മനാഭൻ മാസ്റ്റർ അനുസ്മരണം നടത്തി*

 *കക്കാടൻ പത്മനാഭൻ മാസ്റ്റർ അനുസ്മരണം നടത്തി*



വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന് സർവ്വീസ്സ് സംഘടനാ രംഘത്തും പൊതു മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച കക്കാടൻ പത്മനാഭൻ എന്ന പപ്പൂട്ടി മാസ്റ്ററുടെ പതിമൂന്നാം ഓർമ്മ ദിനം പപ്പൂട്ടി മാഷുടെ പ്രധാന പ്രവർത്തനകേന്ദ്രമായ മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി വിവിധ പരിപാടികളോടെ അനുസ്മരണ ദിനം ആചരിച്ചു.


പ്രമുഖ സാംസ്കാരിക പ്രവർത്തകനും മുൻ മയ്യഴി അദ്ധ്യാപക സംഘടനാ നേതാവുമായ എൻ.ഹരിദാസൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി.


മയ്യഴി ആർട്സ് & കൾച്ചർ സംഘടിപ്പിച്ച മയ്യഴി ഉത്സവ് വേദിയിൽ മാഹി സ്പോർട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് നൃത്തങ്ങൾ അവതരിപ്പിച്ച കലാകാരികൾക്കും നെഹറു യുവകേന്ദ്ര സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്കും ലോക ഉപഭോക്തദിനത്തിൽ നടന്ന ക്വിസ്സ് മത്സര വിജയികൾക്കും ചടങ്ങിൽ ക്യാഷ് അവാർഡും ഉപഹാരവും നൽകി.


പുതുച്ചേരി സർക്കാരിൻ്റെ കലൈമാമണി അവാർഡിന്നർഹയായ ദിവ്യ പ്രതീഷിനെ ചടങ്ങിൽ ആദരിച്ചു.


ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് കെ.സി. നികിലേഷ് അദ്ധ്യക്ഷം വഹിച്ചു. അനുസ്മരണ ഭാഷണത്തോടൊപ്പം ചടങ്ങിൽ ദിവ്യാ പ്രതീഷ്, കെ.പി.സുനിൽകുമാർ എന്നിവർ ആശംസാ ഭാഷണം നടത്തി.ക്ലബ്ബ് വൈസ് പ്രസിഡൻ്റ് വിനയൻ പുത്തലം നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post