വ്രതശുദ്ധിയുടെ നിറവിൽ പെരുന്നാൾ ആഘോഷം.
അഴിയൂർ: ഒരു മാസത്തെ റമദാൻ വ്രതത്തിന് പരിസമാപ്തി കുറിച്ച് വ്രത ശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷം. വിസ്ഡം ഓർഗനൈസേഷൻ അഴിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് റിയാസ് സ്വലാഹി തളിപ്പറമ്പ് നേതൃത്വം നൽകി.അണ്ടി കമ്പനി ഐഡിയൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മുഹ്‌യുദ്ധീൻ മൗലവി നേതൃത്വം നൽകി.
അഞ്ചാംപീടിക ജുമാ മസ്ജിദ് സ്വാലിഹ്ഫൈസി, ഹാജിയാർ ജുമാ മസ്ജിദ് ബഷീർ ബാഖവി, ബഹറുന്നൂർ മസ്ജിദ് ജഷീർ ഹുദവി, തഖ്‌വ മസ്ജിദ് ഇബ്രാഹിം ദാരിമി, ശാദുലി മസ്ജിദ് ഇസ്മായിൽ ദാരിമി, ചുങ്കം ടൗൺ രിഫായ്മസ്ജിദ് ശുഹൈബ് ഹുദവി, റെയിൽവേ സ്റ്റേഷൻ റഹ്മാനിയ മസ്ജിദ് നഈം ഹുദവി, പൂഴിത്തല അൽ ഹിദായ മസ്ജിദ് റിയാസ് യമാനി വാളാട് എന്നിവർ നേതൃത്വം നൽകി.

Post a Comment