o അറിവിന്റെ ആദരം. മാഹി മണ്ഡലം മുസ്ലിം ലീഗിന്റെ സ്തുത്യർഹമായ ചുവടുവെപ്പ്
Latest News


 

അറിവിന്റെ ആദരം. മാഹി മണ്ഡലം മുസ്ലിം ലീഗിന്റെ സ്തുത്യർഹമായ ചുവടുവെപ്പ്

 അറിവിന്റെ ആദരം. മാഹി മണ്ഡലം മുസ്ലിം ലീഗിന്റെ സ്തുത്യർഹമായ ചുവടുവെപ്പ്



വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച മാഹിയിലെ സർക്കാർ വിദ്യാലയത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച "അക്കാദമിക് അവാർഡും ഹരിത മുന്നേറ്റത്തിന്റെ വാർഡ് തല ഉദ്ഘാടനവും" ശ്രദ്ധേയമായ ഒരു സാമൂഹിക സംരംഭമായി മാറി.


 പ്ലസ് ടു,- എസ്.എസ്.എൽ.സി- പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്മരണീയമായ മെമെന്റോകൾ നൽകി അനുമോദിച്ച ചടങ്ങ്, ലക്ഷ്യബോധമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനായുള്ള മണ്ഡലം ലീഗ് കമ്മിറ്റിയുടെ ദീർഘവീക്ഷണപരമായ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.


ചടങ്ങിന്റെ ഭാഗമായി നടന്ന മോട്ടിവേഷൻ സെഷൻ വിദ്യാർത്ഥികൾക്ക് വലിയ ആവേശമാണ് പകർന്നത്. യുവ മോട്ടിവേറ്ററും ബിരുദാനന്തര ബിരുദധാരിയുമായ 

സി.ഒ.മുഹമ്മദ്‌ ഷാഹിദ്   തന്റെ ജീവിതാനുഭവങ്ങളും വിജയത്തിന്റെ കഥകളും പങ്കുവെച്ചത് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി. സദസ്സിലുണ്ടായിരുന്ന യുവതലമുറയ്ക്ക് തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ ആവശ്യമായ ഊർജ്ജം പകരാൻ ഈ ക്ലാസ് സഹായിച്ചു.


രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ : അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.


 ദേശീയ, സംസ്ഥാന നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച മാഹി മണ്ഡലം മുസ്ലിം ലീഗ് ആദ്യമായി സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ: കരീം ചേലേരിയെ , പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് മുൻ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി ചൊക്ലി പൊന്നാട അണിയിച്ചു കൊണ്ട്  ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും ചെയ്തു.


പ്രഗൽഭരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ ധന്യമാക്കി


 അഡ്വ. കെ. എ. ലത്തീഫ് (ജില്ലാ ലീഗ് വൈസ് പ്രസിഡന്റ്)

 സി. വി. എം. വാണിമേൽ (ഗ്ലോബൽ കെഎംസിസി നേതാവ്, പത്രപ്രവർത്തകൻ)

 ശ്രീ.രമേശ് പറമ്പത്ത് (മാഹി മുൻ എംഎൽഎ)

 തഫ്ലിം  മാണിയാട്ട് (കണ്ണൂർ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്)

കെ. പി. അബ്ദുൽ കരീം (മസ്കറ്റ് കെഎംസിസി സ്ഥാപക പ്രസിഡന്റ്)

 അഡ്വ. സി. വി.എ. ലത്തീഫ്, അസ്ലം പെരിങ്ങാടി ( ന്യൂ മാഹി പഞ്ചായത്ത് മെമ്പർ ) എ. വി. യൂസഫ്,( മാഹി സി. എച്ച്. സെന്റർ പ്രസിഡന്റ് ) യു. എ. റഹീം ( അഴിയൂർ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ) ആവോളം ബഷീർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.


 മണ്ഡലം ലീഗ് പ്രസിഡന്റ്  കെ.കെ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ,  ജനറൽ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും, ഖജാൻജി സി. എ.അബൂബക്കർ നന്ദിയും രേഖപ്പെടുത്തി.


വിദ്യാഭ്യാസ നേട്ടങ്ങളെ ആഘോഷിക്കാനും, ഹരിത മുന്നേറ്റത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ  വാർത്തെടുക്കാനുമുള്ള  മാഹി മണ്ഡലം മുസ്ലിം ലീഗിന്റെ ഈ ശ്രമം മാതൃകാപരമാണ്.


 അറിവിനെ ആദരിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും എടുത്ത ഇത്തരം നടപടികൾ വരും നാളുകളിലും മാഹിയിലെ വിദ്യാഭ്യാസത്തിനും,, രാഷ്ട്രീയമേഖലയിൽ  മാഹിയിലെ ഹരിദ രാഷ്ട്രീയ മുന്നേറ്റത്തിനും കരുത്ത് പകരുമെന്നതിൽ സംശയമില്ല.

Post a Comment

Previous Post Next Post