o ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി അനുമോദന ചടങ്ങ് ശ്രദ്ധേയമായി
Latest News


 

ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി അനുമോദന ചടങ്ങ് ശ്രദ്ധേയമായി

 *ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി അനുമോദന ചടങ്ങ് ശ്രദ്ധേയമായി*



ന്യൂമാഹി: ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ കനകൻ സേവ കേന്ദ്രത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി അനുമോദന ചടങ്ങ് ശ്രദ്ധേയമായി. 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെയാണ് ചടങ്ങിൽ ആദരിച്ചത്.


ബിജെപി ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഒ. നിധീഷ് ഉദ്ഘാടനം ചെയ്തു.


ബിജെപി ജനറൽ സെക്രട്ടറി നിപീഷ് എം.എം സ്വാഗതം ആശംസിച്ചു. പുതുച്ചേരി സംസ്ഥാന കമ്മിറ്റി അംഗം എ. ദിനേശൻ, തലശ്ശേരി മണ്ഡലം സെക്രട്ടറി അനീഷ് കൊള്ളുമ്മൽ, കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റി അംഗം ലീന പ്രദീപ് എന്നിവർ ആശംസാപ്രസംഗം നടത്തി.


ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും മൊമെന്റോകളും നൽകി അനുമോദിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ നേട്ടങ്ങൾക്ക് പ്രചോദനമാകുന്നതിനുമായി പരിപാടി സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.


ചടങ്ങിന് രമേശൻ തോട്ടോൻ്റവിട നന്ദി രേഖപ്പെടുത്തി.




Post a Comment

Previous Post Next Post