എസ്ഡിപിഐ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
അഴിയൂർ:അഴിയൂർ ഗ്രാമപഞ്ചായത്തിലെ തീരദേശ വാർഡുകളായ പതിനാറ്,പതിനെട്ട് വാർഡുകളിൽ എസ്ഡിപിഐ സ്കൂൾ,ബാബരി ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബ്രാഞ്ച് പരിധിയിലെ മുഴുവൻ വീടുകളിലും പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റി അംഗം സബാദ് അഴിയൂർ പതിനെട്ടാം വാർഡ് മെമ്പർ സീനത്ത് ബഷീറിനും പതിനാറാം വാർഡ് മെമ്പർ സാലിം പുനത്തിലിനും കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് ജോ സെക്രട്ടറി സനൂജ് ബാബരി,പഞ്ചായത്ത് ട്രഷറർ സാഹിർ പുനത്തിൽ,പഞ്ചായത്ത് കമ്മിറ്റി അംഗം റഹീസ് ബാബരി എന്നിവർ സംബന്ധിച്ചു.ബാബരി ബ്രാഞ്ച് പ്രസിഡൻ്റ് റമീസ് ബാബരി,സ്കൂൾ ബ്രാഞ്ച് സെക്രട്ടറി സനൂജ് പി,സലിം പി,മുനാഫ്,സദ്ദാം,ഹക്കീം,മുർഷിദ്,മുസ്തഫ,റംഷിദ്,ഷംസീർ നെല്ലോളിഎന്നിവർ നേതൃത്വം നൽകി.


Post a Comment