അഴിയൂരിൽ ജനകീയ മുന്നണിയുടെ പ്രതിഷേധ പ്രകടനം
അഴിയൂർ: അഴിയൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിനെതിരെയുള്ള ഇടത് മുന്നണിയുടെയും എസ്.ഡി.പി.ഐയുടെയും നടപടിയിൽ പ്രതിഷേധിച്ച് ജനകീയ മുന്നണി പഞ്ചായത്ത് കമ്മിറ്റി ജനകീയ കൂട്ടായ്മയും ,പ്രതിഷേധ പ്രകടനവും നടത്തി. അഴിയൂർ ടൗണിൽ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന കൂട്ടായ്മ
കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് ഉൽഘാടനം ചെയ്തു. നവാസ് നെല്ലോളി അധ്യക്ഷത വഹിച്ചു. ടി.സി.രാമചന്ദ്രൻ , ശശിധരൻ തോട്ടത്തിൽ, വി.കെ. അനിൽകുമാർ ,പ്രദീപ് ചോമ്പാല , വി.പി.പ്രകാശൻ , പി.കെ. കോയ , സി. സുഗതൻ , കാസിം പി.കെ, പി.കെ.വിജയൻ , ടി.സി എച്ച് ജലീൽ , യൂസഫ് കുന്നുമ്മൽ , ഷാനീസ് മൂസ്സ, ജബ്ബാർ നെല്ലോളി, പി.പി. മർവാൻ, മഹമ്മൂദ് ഫനാർ, സഫീർ പുല്ലമ്പി,ഇക്ക് ബാൽ അഴിയൂർ എന്നിവർ സംസാരിച്ചു.
Post a Comment