*ശുചീകരണ തൊഴിലാളികളെ ആദരിച്ചു.*
മാഹി:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെൻ്ററിൽ മയ്യഴി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സെന്റർ തലവൻ ഡോ.എം.പി. രാജൻ അധ്യക്ഷത വഹിച്ചു. ശുചീകരണ തെഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ, സമൂഹിക സാമ്പത്തിക പ്രശ്‌നങ്ങൾ സംബന്ധിച്ച് കോളേജിലെ വിദ്യാർത്ഥികൾ ഗവേഷണ പഠനങ്ങൾ നടത്തണമെന്ന് ഡോ.രാജൻ അദ്ധ്യക്ഷ ഭാഷണത്തിൽ പറഞ്ഞു. സജിത മോഹൻ, ജയശ്രീ, ശാലിനി, വിമല കെ.വി, രമ. സി, അനിത.കെ, ബിന്ദു. സി, ശോഭന, റിജിന,ഷൈന,ദീപ,ലൈല, രാജശ്രീ, ബേബി എന്നീ ശുചികരണ തൊഴിലാളികൾ കമ്മ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ചർച്ചയുടെ ഭാഗമായി മാലിന്യ സംസ്കരണത്തെ സംബന്ധിച്ചും തൊഴിലിടത്തിൽ തങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ചും തെഴിലാളികൾ വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു. പരിപാടിയുടെ ഭാഗമായി കമ്മ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടി അരങ്ങേറുകയും, തൊഴിലാളികൾക്ക് ഉപഹാരം നല്കി ആദരിക്കുകയും ചെയ്തു
Post a Comment