മാഹി ലയൺസ് ക്ലബ് ലോക വനിത ദിനത്തിൽ എം എം സി യിലെ ആരോഗ്യ പ്രവർത്തകരായ വനിതകളെ ആദരിച്ചു
മാഹി: ലോക വനിത ദിനത്തിൽ മാഹി ലയൺസ് ക്ലബ് മാഹി എം എം സി യിലെ വനിത ആരോഗ്യ പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു. ലയൺസ് ക്ലബ് മുൻ പ്രസിഡൻ്റ് ജിഷി രാജേഷ് ആഘോഷം ഉദ്ഘാടനം ചെയ്തു. എം.എം.സി അഡ്മിൻ കോഓർഡിനേറ്റർ ടി. ജസ്ന അധ്യക്ഷത വഹിച്ചു. മാഹി ലീഗൽ സർവീസ് സൊസൈറ്റി കൗൺസിലറും കഥക് നർത്തകിയുമായ അഡ്വ. എൻ.കെ സജ്നയെ വനിത ദിനത്തോടനുബന്ധിച്ച് എം.എം സി ചീഫ് അക്കൗണ്ടൻ്റ് എൻ.എം സരിഗ ഉപഹാരം നൽകി ആദരിച്ചു. ശ്രുതി ഗിരീഷ്, കെ. റോണിക, വി. ജിഷ്ണ, ശ്രുതി വിപിൻ, വീണ വിപിൻ, ടി. രമേഷ് ബാബു, ഫാത്തിമത്തുൽ ഷാസിയ എന്നിവർ പ്രസംഗിച്ചു. മാഹി സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിയ കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ എം.എം.സി യിലെ കെ.ടി. കെ അനിത, വീണ വിപിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Post a Comment