o അനധികൃത പാർക്കിംഗിൽ സ്ലാബുകൾ പൊളിഞ്ഞു വീഴുന്നു
Latest News


 

അനധികൃത പാർക്കിംഗിൽ സ്ലാബുകൾ പൊളിഞ്ഞു വീഴുന്നു

 


*അനധികൃത പാർക്കിംഗിൽ  സ്ലാബുകൾ പൊളിഞ്ഞു വീഴുന്നു



 *കാൽനടയാത്രാദുരിതത്തിൽപ്പെട്ട്നാട്ടുകാർ



 *മൗനാനുവാദം നല്കി അധികൃതർ*


മാഹി: പൂഴിത്തല പഴയ മൃഗാശുപത്രിക്ക് സമീപത്തും പാറക്കൽ ശ്രീ കുറുമ്പ ക്ഷേത്രത്തിന് സമീപം  പടിഞ്ഞാറ് വശത്തും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തത് മൂലം ഓവ് ചാൽ മൂടിയ സ്ലാബുകൾ പൊട്ടി പൊളിഞ്ഞ നിലയിലാണ്

ഇതോടെ കാൽ നടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്


വീതി കുറഞ്ഞ തിരക്കേറിയ റോഡായതിനാൽ ജീവൻ പണയപ്പെടുത്തിയാണ് കാൽ നടയാത്രക്കാർ സഞ്ചരിക്കുന്നത്


അധികൃതരാവട്ടെ  ഈ അനധികൃത പാർക്കിംഗിന് മൗനാനുവാദം  നല്കിയിരിക്കുകയാണ് .


ആശുപത്രി ജംഗ്ഷൻ മുതൽ പൂഴിത്തല വരെ നടപ്പാതയോട് സുരക്ഷാവേലിയൊരുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്


സുരക്ഷാവേലി സ്ഥാപിച്ചാൽ അനധികൃത പാർക്കിംഗ് ഒഴിവാക്കാമെന്നും , കുട്ടികൾക്കും സ്ത്രീകളടക്കമുള്ള കാൽയാത്രക്കാർക്കും റോഡിലിറങ്ങാതെ സുരക്ഷിതമായി യാത്ര ചെയ്യാമെന്നും നാട്ടുകാർ ചൂണ്ടികാണിക്കുന്നു

Post a Comment

Previous Post Next Post