o ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മികച്ച സന്നദ്ധ രക്തദാന പ്രവർത്തകനുള്ള അവാർഡ് പി. പി. റിയാസ് മാഹിക്ക്
Latest News


 

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മികച്ച സന്നദ്ധ രക്തദാന പ്രവർത്തകനുള്ള അവാർഡ് പി. പി. റിയാസ് മാഹിക്ക്

 *ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മികച്ച സന്നദ്ധ രക്തദാന പ്രവർത്തകനുള്ള അവാർഡ് പി. പി. റിയാസ് മാഹിക്ക്*




​കണ്ണൂർ: അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ 2026 വർഷത്തെ ഏറ്റവും മികച്ച സന്നദ്ധ രക്തദാന പ്രവർത്തകനുള്ള അവാർഡിന് മാഹി സ്വദേശി പി. പി. റിയാസ് അർഹനായി. ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ വിജയകരമായി കോഡിനേറ്റ് ചെയ്ത മികച്ച മാനുഷിക സന്നദ്ധ പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ പുരസ്കാരം.

​ലോക രക്തദാതൃദിനമായ ജൂൺ 14 ഞായറാഴ്ച രാവിലെ 10.30-ന് കണ്ണൂർ ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും.

​വർഷങ്ങളായി രക്തദാന മേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന റിയാസിന്റെ ഈ നേട്ടം മാഹിക്കും അഭിമാന നിമിഷമാണ്


Post a Comment

Previous Post Next Post