o നാളികേര ഘോഷയാത്ര നടത്തി*
Latest News


 

നാളികേര ഘോഷയാത്ര നടത്തി*

 അഴിയൂർ കുന്നും മഠത്തിൽ കളരി ഭഗവതി -  വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച്   നാളികേര ഘോഷയാത്ര നടത്തി* 



മാഹി: അഴിയൂർ കുന്നും മഠത്തിൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ മാർച്ച് 16 ന് നടക്കുന്ന തേങ്ങയേറും, കളമെഴുത്തും പാട്ടിനുമോടനുബന്ധിച്ച്

മാഹി വേണുഗോപാലാലയ ക്ഷേത്രത്തിൽ നിന്നും, ചൂടിക്കോട്ട മണ്ടോള ക്ഷേത്രത്തിൽ നിന്നും സംയുക്തമായി നാളികേര ഘോഷയാത്ര നടത്തി.


ദീപാരാധനയ്ക്ക് ശേഷം ചെണ്ടമേളത്തിൻ്റെയും , മുത്തുക്കുടയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ  നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത നടന്ന ഘോഷയാത്ര ദേശങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്ന നേർക്കാഴ്ച്ചയായി

Post a Comment

Previous Post Next Post