o വൈദ്യുതിവകുപ്പ് ജീവനക്കാർ മാഹി സിവിൽ സ്റ്റേഷന്മുന്നിൽ ഉപവാസ സമരം നടത്തി
Latest News


 

വൈദ്യുതിവകുപ്പ് ജീവനക്കാർ മാഹി സിവിൽ സ്റ്റേഷന്മുന്നിൽ ഉപവാസ സമരം നടത്തി

 വൈദ്യുതിവകുപ്പ് ജീവനക്കാർ മാഹി സിവിൽ സ്റ്റേഷന്മുന്നിൽ ഉപവാസ സമരം നടത്തി



വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണത്തിനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിവുള്ള മുഴുവൻ തസ്തികകളിലും നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ വൈദ്യുതിവകുപ്പ് ജീവനക്കാർ മാഹി സിവിൽ സ്റ്റേഷന്മുന്നിൽ ഉപവാസ സമരം നടത്തി. സമരം സമിതി ചെയർമാൻ കെ. രവീന്ദ്രന്റെ അധ്യക്ഷതയിൽ കൌൺസിൽ ഓഫ് സർവീസ് ഓർഗാണൈസേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു, മാഹി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. മോഹനൻ, സി. പി. ഐ (എം ) മാഹി ലോക്കൽ കമ്മിറ്റി അംഗം ഹാരിസ് പരാന്തീരാട്ടു, കെ. രാധാകൃഷ്ണൻ മാസ്റ്റർ, കെ. എം. പവിത്രൻ, കെ. രാധാകൃഷ്ണൻ എം. സി. ജീവാനന്തൻ കെ. പ്രശോബ്,എസ്. കെ വിജയൻ, വടക്കൻ ജനാർദ്ദനൻ, ദീപേഷ്, സുജേഷ് വാസുദേവൻ, ലീഷ്മ ബാലൻ, സാജിത ഭാസ്കർ,എൻ. മോഹനൻ, കെ. എം ബാലൻ  എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post