o മിനി അഗ്നിശമന സേന വാഹനം ആവശ്യപ്പെട്ടു.
Latest News


 

മിനി അഗ്നിശമന സേന വാഹനം ആവശ്യപ്പെട്ടു.

  മിനി അഗ്നിശമന സേന വാഹനം ആവശ്യപ്പെട്ടു.

'



*മാഹി ഫയർ ഫോഴ്സ് യൂണിറ്റിന്  മിനി ടെൻഡർ വെഹിക്കിൾ, ഹൈഡ്രോളിക് മെൻലിഫ്റ്റ്, വാട്ടർ പമ്പ് എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു*


 പൂതുച്ചേരി:  ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം  കമ്മിറ്റി ഭാരവാഹികൾ  പുതുതായി മിനി അഗ്നിശമന സേന വാഹനം ആവശ്യപ്പെട്ടു.


  പുതുചേരി ഫയർ ഫോഴ്സ്, ആദിദ്രാവിഡ വകുപ്പ് മന്ത്രി സായി ജെ ശരവണനെ നേരിൽ കണ്ടാണ്  ആവശ്യം ഉന്നയിച്ചത്. 

എംഎൽഎ  കല്യാണസുന്ദരം, പ്രഭാരി രവിചന്ദ്രൻ, മുൻ മാഹി മണ്ഡലം പ്രസിഡന്റ് ദിനേശൻ, മാഹിമണ്ഡലം പ്രസിഡന്റ് പ്രഭിഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി  മഗിനേഷ് മഠത്തിൽ,പോണ്ടിച്ചേരി സ്റ്റേറ്റ് മീഡിയ സെൽ കൺവീനർ രജീഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്.


 നിലവിൽ പുതിയ രണ്ടു വാഹനം പോണ്ടിച്ചേരി എൻഡിഎ സർക്കാർ നൽകിയിരുന്നു. എന്നാൽ മാഹി പോലുള്ള  ഇടുങ്ങിയ റോഡുകൾ ഉള്ള പ്രദേശത്ത്  എത്തിച്ചേരാൻ ചെറിയ വാഹനങ്ങൾ ആണ് അനുയോജ്യം.  ആയതിനാൽ ഇത്തരം വാഹനങ്ങൾ നൽകണമെന്നാണ്  ഭാരതീയ ജനതാ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത്.

 ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

Post a Comment

Previous Post Next Post