*പ്രതിഷേധമാർച്ചും ധർണയും*
അഴിയൂർ ഗ്രാമ പഞ്ചായത്ത് എ ഇ ഓഫീസിലെ വനിതാ ജീവനക്കാരിയെ കയ്യേറ്റംചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ക്ലാർക്കിനെതിരെ ഭരണസമിതി എടുത്ത തീരുമാനം നടപ്പിലാക്കാൻ തയ്യാറാവാത്ത സെക്രട്ടറിയുടെയും പ്രസിഡൻ്റിൻ്റെയും ധിക്കാര നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടും ഈ വിഷയത്തിൽ ദിവസങ്ങളായി യുഡിഎഫ് കേന്ദ്രങ്ങൾ നടത്തിവരുന്ന നുണപ്രചരണങ്ങൾക്കെതിരെയും എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ സി പി ഐ എം ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം പി ശ്രീധരൻ ഉൽഘാടനം ചെയ്തു.എൽ ഡി എഫ് പഞ്ചായത്ത് കൺവീനർ എം പി ബാബു സ്വാഗതം പറഞ്ഞു. കൈപ്പാട്ടിൽ ശ്രീധരൻ അധ്യക്ഷനായി.എൽഡി എഫ് നേതാക്കളായ A T ശ്രീധരൻ, K A സുരേന്ദ്രൻ, മുബാസ് കല്ലേരി,കെ പി പ്രമോദ്,റഫീഖ് അഴിയൂർ കെ പി പ്രീജിത്ത് കുമാർ, പങ്കജാക്ഷി ടീച്ചർ എന്നിവർ സംസാരിച്ചു.
Post a Comment