മാഹി ബൈപ്പാസിൽ ഡിവൈഡറിൽ തട്ടി അപകടത്തിൽപ്പെട്ട് കാർ കത്തി നശിച്ചു ; ഡ്രൈവർക്ക് പരിക്ക്
അഴിയൂരിന് സമീപം തലശ്ശേരി - മാഹി ബൈപ്പാസിൽ കക്കടവ് ഭാഗത്ത് കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ചു കത്തി നശിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവറെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച രാവിലെ 11.30 ഓടെയാണ് സംഭവം
തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്ന കെ എൽ 13 പി 7227 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്. കാർ പൂർണമായും കത്തി നശിച്ചു.
മാഹി ഫയർഫോഴ്സും ചോമ്പാല പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. .

Post a Comment