മാഹി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ്
*യുനൈറ്റഡ് FC നെല്ലിക്കുത്ത് വിജയിച്ചു*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ നാലാമത് മത്സരത്തിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് ( 2-1 ) ന് ശാസ്താ മെഡിക്കൽ സിനെ പരാജയപ്പെടുത്തി
സുധാകരൻ മാസ്റ്റർ ഫുട്ബാൾ അക്കാദമിയുടെ ചീഫ് കോച്ചും മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് ഗ്രൗഡ് കമ്മറ്റി ചെയർമാനുമായ പി.ആർ.സലീമും ടൂർണ്ണമെൻ്റ് കമ്മറ്റി രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ കെ.പി.നൗഷാദും വിശിഷ്ടാതിഥികളായി താരങ്ങളെ പരിചയപ്പെട്ടു
ടൂർണ്ണമെൻ്റ് കമ്മറ്റി അംഗം എ.കെ.മോഹനൻ മാസ്റ്റർ അനുഗമിച്ചു
നാളത്തെ മത്സരം
ഹണ്ടേർസ് കൂത്തുപറമ്പ്
Vs
ടൗൺ ടീം, വളപട്ടണം

Post a Comment